ട്രാഫിക് ലംഘനം; പിഴ ഈടാക്കാന്‍ ‘ഇ-ചെലാന്‍’ സംവിധാനവുമായി കേരള പൊലീസ്

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനവുമായി കേരള പൊലീസ്. ‘ഇ-ചെലാന്‍’ എന്ന സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആകെ ഗതാഗത സംവിധാനം പൊലീസ് ആസ്ഥാനത്ത് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രാഫിക് നിയമലംഘനത്തിന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡും ഓൺലൈൻ വഴിയും പി‍ഴ തുക അടയ്ക്കാം.

സംസ്ഥാന മോട്ടർ വാഹന വകുപ്പിന്‍റെ 100 എൻഫോഴ്സ്മെന്‍റ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ആൻഡ്രോയ്ഡ് പിഒഎസ് ഡിവൈസ് വഴിയാണ് ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ ഈടാക്കുക.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമ നടപടികൾ സ്വീകരിക്കാനാകും എന്നതാണ് ഇ- ചെലാന്‍റെ പ്രത്യേകത.

വാഹൻ, സാരഥി എന്നീ കേന്ദ്രീകൃത ഓൺലൈൻ സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ
ഒാൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.

നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാന്‍ സാധിക്കും.മെഷീനിലേക്ക് ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് എല്ലാ വിവരവും ഉടനടി ലഭ്യമാകും.

നിയമലംഘനം നടത്തി വാഹനം നിർത്താതെ പോയാൽ കുറ്റപത്രവും പിഴയും സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് ആയി ലഭിക്കും. പുതിയ സംവിധാനം വഴി വാഹന ഉടമയുടെ മൊബൈൽ നമ്പരിലേക്ക് കുറ്റപത്രവും പിഴയും അടയ്ക്കാം.

റജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച് മുൻപ് നടത്തിയ നിയമലംഘന പട്ടികയുൾപ്പെടെ പരിശോധിക്കുന്ന ഉദ്യോഗസ്ഥന് ലഭിക്കും. നിയമലംഘനങ്ങളുടെ ചിത്രവും കേസിനൊപ്പം ഓൺലൈനായി തന്നെ കോടതിയിൽ സമർപ്പിക്കാനാകും. പിഴയടച്ചില്ലെങ്കിൽ വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടും. ട്രാഫിക് നിയമ ലംഘനങ്ങൾ പരമാവധി തടയുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വ്യ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News