മുല്ലപ്പെരിയാർ; മേൽനോട്ട സമിതിക്ക് എതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ട് മേൽനോട്ട സമിതിക്ക് എതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിൽ കേരള, തമിഴ്നാട് സർക്കാരുകൾക്കാണ് കോടതി നോട്ടീസ് അയച്ചത്.

കേന്ദ്ര ജല കമ്മീഷനും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയും മറുപടി ഫയൽ ചെയ്യണം. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. അണക്കെട്ടിന്റെ അറ്റകുറ്റപണികൾ
മേൽനോട്ട സമിതി നേരിട്ട് നിർഹിക്കണം, നിലവിലുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ വിലക്കണം എന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം കോതമംഗലം സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കാനും കോടതി തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News