കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം; എം എ ബേബി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ല് തീര്‍ത്തും കര്‍ഷക വിരുദ്ധമാണെന്നും ഇന്ത്യയിലെ കൃഷിയെയും ഭക്ഷ്യ സുരക്ഷയെയും തകര്‍ക്കുന്ന കാര്‍ഷിക ബില്ലുകള്‍ തികച്ചും ജനാധിപത്യ വിരുദ്ധമായാണ് രാജ്യസഭ പാസാക്കിയതെന്നും എം എ ബേബി.

എം എ ബേബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ ഒരു കറുത്ത ദിവസം ആണ് ഇന്നലെ. ഇന്ത്യയിലെ കൃഷിയെയും ഭക്ഷ്യ സുരക്ഷയെയും തകര്‍ക്കുന്ന കാര്‍ഷിക ബില്ലുകള്‍ തികച്ചും ജനാധിപത്യ വിരുദ്ധമായാണ് രാജ്യസഭ പാസാക്കിയത്. ഞാന്‍ രാജ്യസഭാംഗം ആയിരുന്ന കാലത്തെ അനുഭവം വച്ച് എനിക്ക് ഉറപ്പുണ്ട്, ഈ ബില്ലുകള്‍ വോട്ടെടുപ്പില്ലാതെ, സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയത് കീഴ്വഴക്കങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരാണ്.

അതിലും ജനാധിപത്യ വിരുദ്ധവും ചട്ടവിരുദ്ധവുമാണ് ഈ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച സഖാക്കള്‍ എളമരം കരീം, കെ കെ രാഗേഷ് എന്നിവരടക്കം എട്ട് അംഗങ്ങളെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണിത്. ഈ സസ്‌പെന്‍ഷനെതിരെയും കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News