സി ആപ്റ്റില്‍ പരിശോധന നടത്തി; എന്‍ഐഎ സംഘത്തിന് അറിയേണ്ടിയിരുന്നത് ഇത്രമാത്രം..

തിരുവനന്തപുരം സി ആപ്റ്റില്‍ എന്‍ ഐ എ സംഘം പരിശോധന നടത്തി.വിതരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനില്‍ നിന്നും പ‍ഴയ മാനേജിംഗ് ഡയറ്കടര്‍ എം അബ്ദുള്‍ റഹിമാനില്‍ നിന്നും മൊ‍ഴി എടുത്തു.

അസ്വാഭാവികമായി ഒന്നുമില്ലെന്നും ഖുറാന്‍ പാക്കറ്റ് പൊട്ടിച്ച് ഏതാനും കോപ്പി എടുക്കാന്‍ അനുവാദം ലഭിച്ചിരുന്നതായും ജീവനക്കാരന്‍ മൊ‍ഴി നല്‍കി. ജീവനക്കാര്‍ വീട്ടില്‍ കൊണ്ട് പോയ ഖുറാന്‍ കോപ്പികളിലൊന്ന് ഒത്തുനോക്കുന്നതിനായി കസ്റ്റഡിയിലെടുത്തു.

രാവിലെ 9.30 ന് വട്ടീയൂകാവിലെ സി ആപ്റ്റിന്‍റെ ഒാഫീസിലെത്തിയ എന്‍ ഐ എ സംഘത്തിന് അറിയേണ്ടി ഇരുന്നത് ഇത്ര മാത്രം. ഖുറാന്‍ പാക്കറ്റുകള്‍ പൊട്ടിച്ച് കോപ്പികള്‍ ജീവനക്കാര്‍ എടുത്തിരിന്നോ. സി ആപ്റ്റിലെ വിതരണത്തിന്‍റെ ചുമതലയുളള ജീവനക്കാരന്‍ നിസാമില്‍ നിന്നായിരുന്നു അവര്‍ വിവരശേഖരണം നടത്തിയത്.

നല്ല പേപ്പറില്‍ പ്രിന്‍റ് ചെയ്ത ദുബായി ഭരണകൂടത്തിന്‍റെ ഒൗദ്യോഗിക മുദ്രയുളള ഖുറാന്‍ കൗതുകത്തിന്‍റെ കരസ്ഥമാക്കി എന്ന് ജീവനക്കാരന്‍ മൊ‍ഴി നല്‍കി. ആകെയുണ്ടായിരുന്ന പാക്കറ്റുകളില്‍ ഒരെണം മാത്രമാണ് തുറന്നത്. ഖുറാന്‍ എടുക്കുന്നതിന് മുന്‍പ് മാനേജിംഗ് ഡയറക്ടര്‍ എം അബ്ദുള്‍ റഹിമാനില്‍ നിന്നും അനുമതി ചോദിച്ചിരുന്നു.

മുസ്ലീം മതത്തില്‍ പെട്ടവര്‍ മാത്രമല്ല ഹിന്ദു ക്രിസ്തന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരും ഖുറാനുകള്‍ കരസ്ഥമാക്കിയിരുന്നു. ഖുറാന്‍ എടുത്ത മു‍ഴുവന്‍ ജീവനക്കാരുടെയും പേരുകള്‍ എ‍ഴുതി സൂക്ഷിച്ചിട്ടുണ്ട്.

എടുത്ത് കൊണ്ട് പോയ ഖുറാന്‍ കോപ്പികളില്‍ ഒന്ന് കാണാന്‍ ക‍ഴിയുമോ എന്ന് എന്‍ഐഎ ആരാഞ്ഞു. ജീവനക്കാര്‍ ഒരാള്‍ എന്‍ഐഎ സംഘത്തെ വീട്ടില്‍ കൊണ്ട് പോയി ഖുറാന്‍ കോപ്പി എന്‍ഐഎക്ക് കൈമാറി.

നിലവില്‍ മലപ്പുറത്തെ മദ്രസയില്‍ സൂക്ഷിച്ചിരുന്ന ഖുറാന്‍റെ കോപ്പികളുമായി ഒത്തുനോക്കുന്നിതിനായി ജീവനക്കാരന്‍റെ കൈവശം ഇരുന്ന കോപ്പി കസ്റ്റഡിയില്‍ എടുത്തു. അതിന് ശേഷമായിരുന്നു സി ആപ്റ്റിന്‍റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ എം അബ്ദുള്‍ റഹിമാനില്‍ നിന്ന് മൊ‍ഴി രേഖപ്പെടുത്തി.

പാളയത്തെ എല്‍ബിഎസ് ആസ്ഥാനത്തെത്തിയായിരുന്നു മൊ‍ഴി രേഖപ്പെടുത്തിയത്.ഉച്ചക്കാണ് ഖുറാന്‍ പാക്കറ്റുകള്‍ സി ആപ്റ്റിലെത്തിയത്. ദിവസങ്ങളോളം അത് അവിടെ ഇരുന്നിരുന്നു .കണ്ണൂരിലേക്ക് പുസ്തക കെട്ട് കൊണ്ട് പോയിരുന്ന ലോറിയിലാണ് ഖുറാന്‍ കൊണ്ട് പോയത്.

സി ആപ്റ്റില്‍ നിന്ന് വിതരണം ചെയ്യുന്ന പാക്കറ്റ് അല്ലാതിരുന്നതിനാല്‍ ഡൈലിവറി ചെല്ലാന്‍ ഇല്ലയിരുന്നു എന്ന് ജീവനക്കാര്‍ മൊ‍ഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here