ചില മാധ്യമങ്ങള്‍ തന്നെ ഉപയോഗിച്ച് സിപിഐഎമ്മിനെതിരെ അപവാദപ്രചരണം നടത്തുന്നു; നുണ പ്രചരണം ജനങ്ങള്‍ തിരിച്ചറിയുമെന്ന് പി ജയരാജന്‍

താന്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖം ചില ചാനലുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് പി ജയരാജന്‍. അഭിമുഖത്തിലെ ചില വാചകങ്ങള്‍ അടര്‍ത്തി മാറ്റി സിപിഐഎമ്മിനെതിരെ അപവാദപ്രചാരണം നടത്തുകയാണെന്നും പി ജയരാജന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ദുര്‍വ്യാഖ്യാനം ചെയ്ത് അപവാദപ്രചാരണം നടത്തുന്നത് അധമ മാധ്യമ പ്രവര്‍ത്തനമാണ.് സിപിഐഎമ്മിനെതിരെ ചില മാധ്യമങ്ങള്‍ നടത്തുന്ന നുണ പ്രചരണം ജനങ്ങള്‍ തിരിച്ചറിയുമെന്നും പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here