അന്നത്തെ പോണിടെയില്‍ സുന്ദരി മുതല്‍ ഇന്നത്തെ സൂപ്പര്‍ സുന്ദരി; റിമിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജ്യോത്സന

റിമി ടോമിയുടെ ജന്മദിനമാണ് ഇന്ന്. റിമിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് റിമിയുടെ അടുത്ത സുഹൃത്തുക്കളും ഗായകരുമായ ജ്യോത്സനയും വിധു പ്രതാപും മുക്തയും റിമിയുടെ പഴയൊരു ഫോട്ടോയും പുതിയ ഫോട്ടോയും ചേര്‍ത്തുവെച്ചാണ് ജ്യോത്സനയുടെ ആശംസ.

ചിരിപ്പിച്ചും തമാശകള്‍ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആള്‍ക്കൂട്ടത്തെയും കയ്യിലെടുന്ന റിമി ടോമി. ഏത് ആള്‍ക്കൂട്ടത്തെയും പെട്ടെന്ന് കൈയിലെടുക്കാനുള്ള മാജിക് റിമിയുടെ കയ്യിലുണ്ട്. റിമിയുടെ എനര്‍ജിയുടെ രഹസ്യം എന്താണെന്ന് ചോദിക്കാത്തവര്‍ ചുരുക്കമാണ്.

സംഗീത ലോകത്തും റിമിക്ക് സുഹൃത്തുക്കള്‍ ഏറെയുണ്ട്.

”അന്നത്തെ പോണിടെയില്‍ സുന്ദരി മുതല്‍ ഇന്നത്തെ സൂപ്പര്‍ സുന്ദരി വരെയുള്ള യാത്ര വളരെ അടുത്ത് കണ്ട ഒരാള്‍ ആണ് ഞാന്‍. എത്ര വേദികള്‍, എത്ര യാത്രകള്‍, എത്ര ഓര്‍മ്മകള്‍! എന്നും ഇതു പോലെ ‘കിടുലോസ്‌കി’ ആയിരിക്കൂ റിമൂ,” എന്നാണ് ജ്യോത്സന കുറിക്കുന്നത്.

”മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ഒരുപാട് സ്‌നേഹം. ചിരിച്ചും ചിരിപ്പിച്ചും ചിന്ത ലവലേശമില്ലാത്ത വര്‍ത്തമാനവുമൊക്കെ തന്നെയാണ് നിന്റെ ഹൈലൈറ്റ്! ഇനിയൊന്നും നോക്കണ്ടാ… മുന്നോട്ടും അടിച്ച് പൊളിച്ചങ്ങു പോയേക്ക്,” എന്നാണ് വിധു പ്രതാപിന്റെ ആശംസ.

സഹോദരന്‍ റിങ്കുവിന്റെ ഭാര്യ എന്നതിനപ്പുറം മുക്ത റിമി ടോമിയുടെ നല്ലൊരു സുഹൃത്താണ്. റിമിയുടെ ജന്മദിനത്തില്‍ പഴയൊരു ചിത്രം പങ്കുവയ്ക്കുകയാണ് മുക്ത. ‘2009 ല്‍ നമ്മുടെ ആദ്യ മീറ്റിംഗ് ഓര്‍മ്മയുണ്ടോ ചേച്ചി???” എന്നാണ് ചിത്രം പങ്കുവച്ച് മുക്ത ചോദിക്കുന്നത്. ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here