വിക്കിയുടെ കൈ കോര്‍ത്ത് പിടിച്ച് നയന്‍സ്; വൈറലായി ചിത്രങ്ങള്‍

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹ വാര്‍ത്ത. ഇരുവരുടെയും പ്രണയവും ഒന്നിച്ചുള്ള ചിത്രങ്ങളും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്.

View this post on Instagram

Back Home! 💙 [Swipe 👈] . . . #nayanthara #nayan #ladysuperstar

A post shared by Nayanthara (@iam.nayanthara) on

സിനിമാലോകവും ആരാധകരും വിവാഹ വാര്‍ത്തയറിയാന്‍ പിന്നാലെ തന്നെയുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ പ്രണയകാലം ആഘോഷമാക്കുകയാണ് ഇരുവരും.

ഇപ്പോഴിതാ, ഗോവയിലെ വെക്കേഷന്‍ കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഇരുവരുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് നയന്‍താരയും വിഘ്‌നേഷും വെക്കേഷന്‍ ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയത്.

View this post on Instagram

Birthday vibes 😌😌😇😇🧿🧿🧿🧿 Wit God’s grace & all your wonderful sweet wishes 🧿😇😌💓💓

A post shared by Vignesh Shivan (@wikkiofficial) on

ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു. വെക്കേഷന്‍ ആഘോഷിത്തിന്റെ ചിത്രങ്ങളും വിക്കിയെന്ന വിളിപ്പേരുള്ള വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.

നയന്‍താരയുടെ അമ്മയുടെ ജന്മദിനവും ഇക്കുറി ഗോവയില്‍ വച്ചാണ് ആഘോഷിച്ചത്. അതിന്റെ ചിത്രവും വിഘ്‌നേഷ് പങ്കുവച്ചിരുന്നു.

ഒന്നിച്ചുള്ള യാത്രകളോ ആഘോഷങ്ങളോ ആരാധകരുമായി പങ്കുവയ്ക്കാന്‍ മടികാട്ടാത്തവരാണ് നയന്‍സും വിഘ്‌നേഷും. എന്നാല്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ബിഹൈന്‍ വുഡ്സ് എന്ന തമിഴ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിഘ്‌നേഷ് ശിവന്‍ നയന്‍താരയുമായുള്ള വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

“ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏതാണ്ട് 22 തവണ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ആ വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞ് സ്വകാര്യജീവിതത്തിലേക്ക് പോകണം എന്നും പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ച്, സന്തോഷമായി വിവാഹം നടത്താം.” എന്നാണ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News