ബലമില്ലാത്ത പാലാരിവട്ടം പാലവും കരുത്ത് ചോര്‍ന്ന പ്രതിപക്ഷവും

സർക്കാരിനെതിരായ സമരം കടുപ്പിക്കുന്നതിനിടയിൽ പ്രതിപക്ഷത്തെ അടിക്കാൻ ഇടത് മുന്നണിക്ക് ലഭിച്ചിരിക്കുന്ന പ്രധാന പ്രചരണായുധമാണ് പാലാരിവട്ടം പാലം.

പാലത്തിന് ബലക്ഷയം ഉണ്ടെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നതിനാൽ വിവാദം രാഷ്ട്രീയ പ്രേരിതം എന്ന് പറയാനും കഴിയില്ല. തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉണ്ടായിരിക്കുന്ന പാലം വിവാദം തരണം ചെയ്യാൻ UDF ന് പ്രയാസം ആവും.

UDF ഭരണത്തിൽ നടന്ന എന്തെങ്കിലും കാര്യത്തിൽ അഴിമതി ഉണ്ടായിരുന്ന് കണ്ടെത്താൽ കഴിഞ്ഞ നാലര വർഷം കൊണ്ട് കഴിഞ്ഞോ എന്നത് പ്രതിപക്ഷ നേതാവിൻ്റെ പത്രസമ്മേളനങ്ങളിലെ പതിവ് ചോദ്യം ആണ്. എന്നാൽ ഇനി ആ ചോദ്യത്തിൻ്റെ മറുപടിയാണ് കൊച്ചി നഗര ഹൃദയത്തിലെ പാലാരിവട്ടം പാലം .

തെരഞ്ഞെടുപ്പിന് ഫൈനൽ വിസിൽ മുഴങ്ങാൻ ഇരിക്കെ കോടതിയിൽ നിന്നുണ്ടായ പ്രഹരം UDF നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

പാലത്തിൻ്റെ ബലക്ഷയം ശരിവെച്ചിരിക്കുന്നത് പരമോന്നത കോടതിയാണെന്നതും, ബലക്ഷയം സ്ഥിരീകരിച്ചത് ഇ ശ്രീധരനെ പോലെ പക്ഷപാതരഹിതനായ ലോകം അറിയുന്ന എഞ്ചിനീയർ ആണെന്നതും UDF ൻ്റെ വാദഗതികളെ ദുർബലം ആക്കുന്നു. UDF ൻ്റെ ഭരണത്തിൽ അഴിമതിയുടെ കൂത്തരങ്ങ് ആണെന്ന് തെളിയിക്കാൻ LDF ന് ലഭിച്ച സുവർണ്ണാവസരം ആണ് ഈ പാലം.

മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ പ്രതിശ്ചായ നഷ്ടം ആണ് ഉണ്ടാവുന്നത്. ലീഗ് എംഎൽ എ എം സി കമറുദ്ദീൻ തട്ടിപ്പ് കേസിൽ പ്രതിയായതിന് പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് ജയിലിലേക്ക് പോകുന്നത് അവർക്ക് ചിന്തിക്കാനേ കഴിയില്ല.

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് കേസിന് പിന്നാലെ എൻഫോഴ്സ്മെൻ്റ് അന്വേഷണവും നടക്കുന്നതിനാൽ BJP യുടെയും LDF ൻ്റെയും പ്രധാന പ്രചരണ ആയുധമാവും ഈ പാലവും, ഇതിൻ്റെ കേസന്വേഷണവും സൂപ്രീം കോടതിയാണ് പാലം പൊളിക്കാൻ അംഗീകാരം നൽകിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ഉന്നയിക്കാൻ കഴിയുകയുമില്ല.

അഴിമതിയുടെ ചൂണ്ട് പലകയായി LDFന് ചൂണ്ടി കാണിക്കാൻ കഴിയുന്ന ഒരു സ്മാരകം കൊച്ചി പോലെ തങ്ങളുടെ ശക്തി കേന്ദ്രത്തിൽ ഉണ്ടാകുന്നത് UDFന് എല്ലാ അർത്ഥത്തിലും തിരിച്ചടിയാണ്.

സർക്കാരിനെതിരെ UDF അരയും തലയും മുറുക്കി സമരം ശക്തമാക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തെ അടിക്കാൻ ഭരണപക്ഷത്തിന് ആയുധം ലഭിച്ചിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News