കോടതി ജീവനക്കാരിയെ കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കന്യാകുമാരിയില്‍ കോടതി ജീവനക്കാരിയെ കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

കന്യാകുമാരി സ്വദേശി സുരേഷ് രാജനെയാണ് കുളച്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയ രോഗിയായ ഇയാള്‍ ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കന്യാകുമാരി ജില്ലയിലെ ഇരണിയല്‍ കോടതിയിലെ ജീവനക്കാരിയെയാണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ക്രൂരമായി മര്‍ദ്ദിച്ച ശേഷം കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. യുവതി ഒച്ചയുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ടിവി ഓണ്‍ ചെയ്ത് ശബ്ദം കൂട്ടി വെച്ചിരിക്കുകയായിരുന്നു.

ഈ സമയം യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വീട്ടില്‍ നിന്ന് അസാധാരണ രീതിയില്‍ പുക ഉയരുന്നതായി കണ്ട് വിവരം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസെത്തിയാണ് യുവതിയെ രക്ഷിച്ചത്. പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുകടന്നത്. മാരകായുധം കാണിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News