‘മരണം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് ഞാനറിഞ്ഞത് അവളുടെ വേർപാടിലൂടെ..’ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍

പ്രശസ്ത സംഗീതജ്ഞന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ മകളും സംഗീതസംവിധായികയുമായ ഷാന്‍ ജോണ്‍സനെക്കുറിച്ചുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ ജി വേണുഗോപാല്‍.

അവള്‍ കമ്പോസ് ചെയ്‌തൊരു പാട്ടില്‍ എന്റെ വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ അമ്മയോടൊപ്പം തിരുവനന്തപുരത്ത് വരുമെന്ന് പറഞ്ഞ ദിവസം പകലാണ് ഒരു നിത്യ നിദ്രയിലേക്ക് അവളുടെ ഉറക്കം തെന്നിമാറി എന്നറിഞ്ഞതെന്നാണ് ജി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ദോഹയിൽ 2014 ൽ നടന്ന ജോൺസൺ സംഗീത നിശയിൽ നിന്നും. സന്തോഷവതിയായി ഷാൻ, അന്ന് അരങ്ങിലും, അണിയറക്ക് പിന്നിലും ഉണ്ട്….

Posted by G Venugopal on Sunday, 20 September 2020

കുറിപ്പ് വൈറലായതോടെ നിരവധി ആരാധകരാണ് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം ഷാന്‍ ജോണ്‍സനോടൊപ്പമുള്ള ഓര്‍മ്മച്ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കൂടാതെ ജോണ്‍സണ്‍ മാഷിനോടുള്ള ആദര സൂചകമായി 2014ല്‍ വിദേശത്ത് സംഘടിപ്പിച്ച സംഗീത നിശയിലെ പൂര്‍വകാല ചിത്രങ്ങളാണ് വേണുഗോപാല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദോഹയില്‍ 2014 ല്‍ നടന്ന ജോണ്‍സണ്‍ സംഗീത നിശയില്‍ നിന്നും. സന്തോഷവതിയായി ഷാന്‍, അന്ന് അരങ്ങിലും, അണിയറക്ക് പിന്നിലും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here