വേഗത്തില്‍ പാലാരിവട്ടത്ത് പാലം നിര്‍മിക്കും; ഇ ശ്രീധരന്റെ സഹായം അഭ്യര്‍ത്ഥിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാലാരിവട്ടം മേല്‍പ്പാലം കഴിയുന്നത്ര വേഗത്തില്‍ പൊളിച്ച് പുതിയത് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ രംഗത്ത് വിദഗ്ധനായ ഇ ശ്രീധരനെപ്പോലുള്ളവരുടെ അഭിപ്രായം അനുസരിച്ചാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ നിലപാട് സ്വീകരിച്ചത്. അതാണ് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നത്. തുടര്‍നടപടികളില്‍ ഇ ശ്രീധരന്റെ പങ്കാളിത്തം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം അഴിമതി കേസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. എന്തോ കാരണത്താല്‍ വാര്‍ത്തയാകുന്നില്ല എന്നേയുള്ളൂ. അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here