മലയാളികള്‍ കാത്തിരുന്ന പോരാട്ടം ആ കാത്തിരിപ്പ് വെറുതെയായില്ല

ഐപിഎല്ലില്‍ മലയാളികള്‍ കാത്തിരുന്ന പോരാട്ടം ആ കാത്തിരിപ്പ് വെറുതെയായില്ല. ഈ സീസണിലെ ആദ്യ മത്സരത്തിറങ്ങിയ മലയാളികളുടെ പ്രിയ താരം പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ബാറ്റ് വീശി. ആവേശത്തിന്റെ കൊടുമുടിയിലേക്ക്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്നമനായിറങ്ങിയ സഞ്ചു സാംസന് സ്വപ്നതുല്ല്യമായ തുടക്കം സാം കറന്റെ ഓവറിലെ സിക്‌സര്‍ ഒരു തുടക്കം മാത്രമായിരുന്നു പിന്നീടങ്ങോട്ട് സഞ്ചുവിന്റെ ബാറ്റില്‍ നിന്ന് പന്തുകള്‍ നിരനിരയായി ബൗണ്ടറി കടന്നു. പിയൂഷ് ചൗളയുടെ 1 ഓവറില്‍ മാത്രം പിറന്നത് 4 സിക്‌സുകള്‍. ലുങ്കി നിഘിടിയുടെ പന്തില്‍ ഡീപക് ചാഹറിന് കാച്ച് നല്‍കി മടങ്ങുമ്പോള്‍ സഞ്ചുവിന് 32 പന്തില്‍ 74 റണ്‍സ് . രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറി. ദേശീയ ടീമിലേക്കുള്ള തന്റെ അരങ്ങേറ്റിന് ഇനിയുമതികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന വ്യക്തമായ സൂചനയാണ് ആദ്യ മത്സരത്തിലെ സഞ്ചുവിന്റെ പ്രകടനം. കാത്തിരിക്കാം വരാനിരിക്കുന്ന മത്സരങ്ങളിലെ വെടിക്കെട്ട് പ്രകടനങ്ങള്‍ക്കായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News