ഇനിയങ്ങോട്ടുള്ള കാലം മുഴുവന്‍ സസ്പെന്‍ഷനിലായാലും കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യത്തിനുമുന്നില്‍ മുട്ടുമടക്കില്ല: എളമരം കരീം

ദില്ലി: രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദിന് മറുപടിയുമായി സിപിഐഎം എം.പി എളമരം കരീം.

ഇനിയങ്ങോട്ടുള്ള കാലം മുഴുവന്‍ സസ്പെന്‍ഷനിലായാലും കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുമുന്നില്‍ മുട്ടുമടക്കില്ലെന്ന് എളമരം കരീം പറഞ്ഞു.

‘സസ്പെന്‍ഡ് ചെയ്യപ്പെട്ട എട്ടുപേരില്‍ ആരെങ്കിലും ഒരാള്‍ മാപ്പ് പറഞ്ഞാല്‍ നടപടി പിന്‍വലിച്ച് തിരിച്ചെടുക്കാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒടുവില്‍ അറിയിച്ചത്. ഒരാളല്ല, അരയാളുപോലും മാപ്പ് പറയാന്‍ പോകുന്നില്ല.’ എളമരം കരീം പറഞ്ഞു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള സമരമാണിതെന്നും ജനാധിപത്യത്തെയും പാര്‍ലമെന്റ് നടപടിക്രമങ്ങളെയും ചവിട്ടിമെതിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും എളമരം കരീം ഫേസ്ബുക്കില്‍ കുറിച്ചു.

മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News