കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ വീണ്ടും ചരിത്രം ആവര്‍ത്തിച്ച് എസ്.എഫ്.ഐ

കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ വീണ്ടും ചരിത്രം ആവര്‍ത്തിച്ച് എസ്.എഫ്.ഐ. സര്‍വ്വകലാശാല യൂണിയന്‍, സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ മിക്ക സീറ്റിലേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു . നോമിനേഷന്‍ നല്‍കിയ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിമൂന്ന് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ എന്നീവര്‍ വിജയിച്ചു .

സെനറ്റിലേക്കുള്ള മല്‍സരത്തില്‍ പത്തില്‍ ഏഴ് സീറ്റിലും എസ് എഫ് .ഐ പാനലിന് എതിരില്ല. -ഹരിപ്പാട് TK MM കോളേജ് കോളേജ് വിദ്യാര്‍ത്ഥിനി അനില രാജുവിനെ ചെയര്‍പേഴ്‌സണ്‍ ആയും ,തിരുവന്തപുരം ഗവ സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥി നകുല്‍ ജയചന്ദ്രനെ ജനറല്‍ സെക്രട്ടറിയായും വിജയിച്ചു.

വിജയികളെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News