സഞ്ജുവിനെ പുകഴ്ത്തി സച്ചിന്‍

മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷമാണ് സച്ചിന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയ ലുങ്കിസാനി എങ്കിഡിയെയും സച്ചിന്‍ പ്രശംസിച്ചു.

സച്ചിന്റെ വാക്കുകള്‍: സഞ്ജു സാംസണിന്റെ ക്ലീന്‍ സ്‌ട്രൈക്കിംഗ്. അവയെല്ലാം ശരിയായ ക്രിക്കറ്റ് ഷോട്ടുകളായിരുന്നു, സ്ലോഗുകള്‍ ആയിരുന്നില്ല. എങ്കിഡി തന്ത്രപരമായി പന്തെറിഞ്ഞു. ഷോര്‍ട്ട്, വൈഡ്, സ്ലോ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News