ലഡാക്കിലെ അതിര്‍ത്തിയില്‍ അധിക സേന വിന്യാസം നിര്‍ത്താന്‍ ഇന്ത്യ ചൈന ധാരണ

കിഴക്കന് ലഡാക്കിലെ അതിര്‍ത്തിയില് അധിക സേന വിന്യാസം നിര്‍ത്താന് ഇന്ത്യ ചൈന ധാരണ. പരസ്പര വിശ്വാസം വീണ്ടെടുക്കുമെന്നും മോസ്‌കോ ധാരണ നടപ്പാക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഏഴാം വട്ട കോര്‍ കമാണ്ടര്‍ തല ചര്‍ച്ച ഉടനുണ്ടാകുമെന്നും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

തിങ്കഴാഴ്ച 12 മണിക്കൂര്‍ നീണ്ട ആറാമത് ഇന്ത്യ – ചൈന കോര്‍ കമാണ്ടര്‍ തല ചര്‍ച്ച നടന്നിരുന്നു. മോസ്‌കോയില് വച്ച് വിദേശകാര്യമന്ത്രിമാര്‍ തമ്മില് നടത്തിയ കൂടിക്കാഴ്ചയില് രൂപപ്പെട്ട 5 ധാരണകളിലൂന്നിയായിരുന്നു ചര്‍ച്ച നടന്നത്. ഇതിനുപിന്നാലെയാണ് ഇന്ത്യ ചൈന സംയുക്ത പ്രസ്താവന ഇറക്കിയത്.

അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രിക്കുന്നതിന് ഇരു രാജ്യങ്ങളും അഭിപ്രായങ്ങള് കൈമാറി. അതിര്‍ത്തിയിലെ അധിക സേന വിന്യാസം അവസാനിപ്പിക്കാന് ധാരണയായതായി പ്രസ്താവനയില് പറയുന്നു. മോസ്‌കോ ധാരണകള് വീഴ്ച വരാതെ നടപ്പാക്കും. ആശയ വിനിമയം വര്‍ധിപ്പിക്കും. തെറ്റിധാരണകള് അകറ്റും. പരസ്പര വിശ്വാസം വര്‍ധിപ്പിക്കും. ഏകപക്ഷീയ നീക്കങ്ങള് ഒഴിവാക്കും.

പ്രശ്‌നം സങ്കീര്‍ണമാക്കുന്ന നീക്കങ്ങള് പാടില്ലെന്നും ധാരണയായിട്ടുണ്ട്. ഏഴാം വട്ട കോര്‍ കമാണ്ടര്‍ തല ചര്‍ച്ച ഉടെനുണ്ടാകുമെന്നാണ് സൂചന.

അതിര്‍ത്തിയില് സമാധാനം പുനസ്ഥാപിക്കാനും പ്രശ്‌നങ്ങള്ക്ക് ശാശ്വത പരിഹാരം കണ്ടെത്താനും സംയുക്തമായി നീങ്ങുമെന്നും പ്രസ്താവനയില് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here