കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നു

കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം. പഞ്ചാബിനും ഹരിയാനക്കും പുറമെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നു.

തെലുങ്കാന, തമിഴ്നാട് ഉള്‍പെടയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാങ്ങളിലും പ്രതിഷേധം ശക്തമായ്ക്കഴിഞ്ഞു. അതേ സമയം വിവിധ കര്‍ഷക സംഘടനകള്‍ മറ്റന്നാള്‍ ആഹ്വാനം ചെയ്ത ദേശീയ ബന്ദിന് ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ കാലങ്ങളിലെ ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് , കര്‍ഷക ബില്ലുകല്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപിക്കുന്നത്. ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കാര്‍ഷക പ്രതിഷേധം ഒഡിഷ, ബിഹാര്‍ ഉള്‍പ്പെടെയുളള സംസ്ഥാങ്ങളിലേക്ക് ആളിപ്പടരുന്നു. ഓഡിഷയില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. നാളെ മുതല്‍ ശനിയാഴ്ച വരെ റെയില്‍ ഗതാഗതം അടക്കം തടഞ്ഞുള്ള സംരങ്ങള്‍ക് വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്കിയിട്ടുണ്ട്. അതോടൊപ്പം മറ്റന്നാള്‍ ഭാരത് ബന്ദിനും ദേശീയ കര്‍ഷക സംയുക്ത സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വലിയ പിന്തുണയാണ് വിദ്യാര്‍ധിസംഘടനകളില്‍ നിന്നടക്കം 25ന് നടത്തുന്ന ദേശീയ പ്രതിഷേധത്തിന് ലഭിക്കുന്നത്. എസ്എഫ്‌ഐ ഉള്‍പ്പെടെ എല്ലാ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാകും വെള്ളിയാഴ്ച നടക്കുക. ദില്ലിയിലേക്ക് മാര്‍ച്ചു നടത്താനും തീരുമാനം ഉണ്ട്. ഈ സാഹചര്യത്തില്‍ ദില്ലി അതിര്‍ത്തികളില്‍ രണ്ട് ദിവസമായി പോലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ തെലുങ്കാന, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here