ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ശിക്ഷണത്തില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 

കരിയറിന്‍റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ദിനേശ് കാര്‍ത്തിക്ക് നയിക്കുന്ന കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  ലീഗിലെ മികച്ച ടീമുകളില്‍ ഒന്നാണ് . പോയ സീസണില്‍  5ാം സ്ഥാനത്തായിരുന്നെങ്കിലും  2016 മുതല്‍ 18 വരെ   പ്ലേ ഓഫ് കണ്ടാണ് മടങ്ങിയത് . വിന്‍ഡീസ് താരങ്ങളായ ആന്ദ്രേ റസല്‍ ,

സുനില്‍ നരേന്‍ എന്നിവര്‍ ടീമിലെ സ്ഥിരം സാന്നിധ്യങ്ങളാണ് . ഇംഗ്ലണ്ട് ക്യാപ്പറ്റന്‍ ഇയാന്‍ മോര്‍ഗനാണ് മറ്റൊരു പ്രതീക്ഷ . ആദ്യമത്സരങ്ങളില്‍ ടീം പ്രതീക്ഷക്കൊത്തു ഉയര്‍ന്നില്ലെങ്കില്‍ മോര്‍ഗന്‍ നായകസ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുണ്ട്. 15 കോടിക്ക്  വാങ്ങിയ പാറ്റ് കുമ്മിന്‍സിനുമേല്‍ അമിത പ്രതീക്ഷയാണുളളത്.

ഇന്ത്യയുടെ ചൈനമാന്‍  ബോളര്‍ കുല്‍ദീപ് യാദവ് യുഎഇയിലെ ലോവിക്കറ്റുകളില്‍ തിളങ്ങുമെന്നതില്‍ സംഷയമില്ല . യുവതാരം ശുഭാമന്‍ ഗില്‍ മുന്‍ നിരയില്‍ ബാറ്റുകൊണ്ട് തിളങ്ങുമെന്ന് തെളിയിച്ചതാണ് . മലയാളി താരം സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിച്ചേക്കും. ശിവം മാവിയാണ് മറ്റൊരു പേസര്‍ .

ബ്രണ്ടന്‍ മക്കലത്തിന്‍റെ ശിക്ഷണത്തില്‍ ഇറങ്ങുന്നത് അപകടകരമായ  ബാറ്റിങ്ങ് നിരയാണ് . അതെസമയം ആദ്യമത്സരത്തിലെ തോല്‍വി മായിക്കാനാവും മുംബൈ എത്തുന്നത്. അപ്രതീക്ഷിതമായി വന്ന സൗരഭ് തിവാരിയുടെയും ഓപ്പണര്‍ ഡികോക്കിന്‍റെയും പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്ക്കായി ആരും തന്നെ തിളങ്ങിയില്ല .

എന്നാല്‍ കൊവിഡ് സാഹചര്യങ്ങളില്‍ മത്സരത്തിന് ആദ്യമായി ഇറങ്ങുന്ന കല്‍ക്കത്തയ്ക്ക് മേല്‍ മുംബൈയ്ക്ക് നേരിയ മേല്‍കൊയ്മയുണ്ടാവും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here