കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് കൊവിഡ്

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേഷ് ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു.ശാസ്താം കോട്ട സി.ഐ ഉള്‍പ്പടെ 12 പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ തങ്ങളെ ചതിച്ചുവെന്നാണ് സഹപ്രവര്‍ത്തകരുടെ പരാതി. കഴിഞ്ഞ 19ന് കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും തുടര്‍ന്ന് രാത്രി പോലീസ് സ്റ്റേഷന്‍ ഉപരോധത്തിലും ദിനേഷ്ബാബു പങ്കെടുത്തിരുന്നു.

മാത്രമല്ല കൊല്ലത്ത് നടന്ന യൂത്ത്‌കോണ്‍ഗ്രസ് കളക്ട്രേറ്റ് മാര്‍ച്ചിലും ചില യോഗങളിലും ഇയാള്‍ പങ്കെടുത്തിരുന്നു.കൊല്ലം ശാസ്താംകോട്ട സി.ഐ ഉള്‍പ്പടെ 7 പേരും മറ്റ് സ്റ്റേഷനിലെ 5 പേര്‍ ഉള്‍പ്പടെ 12 പേരാണ് ക്വാറന്റൈനില്‍ പോയത്.

അതേ സമയം ഇയാള്‍ക്കൊപ്പം സമരങളില്‍ പങ്കെടുത്ത യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു, കോണ്‍ഗ്രസ് നേതാക്കളും പ്രൈമറി കോണ്ടാക്ടില്‍ ഉള്‍പ്പെടും ഇപ്പോഴും ഇവര്‍ ക്വാറന്റൈനില്‍ പോകാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News