മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് മനോജ് കെ ജയന്‍

മനോജ് കെ ജയന്‍ എന്ന നടനെ പ്രേക്ഷകരുടെ മുഖ്യ സ്വീകാര്യനാക്കിയതില്‍ ടെലിവിഷന്‍ പരമ്പരകള്‍ക്കും ഏറെ പങ്കുണ്ട്. ആദം അയൂബിന്റെ കുമിളകള്‍ എന്ന സീരിയലിലൂടെ ജനപ്രിയനായി മാറുമ്പോഴാണ് മനോജ് കെ ജയന് സിനിമയിലേക്കുള്ള വിളി എത്തുന്നത്.

പെരുന്തച്ചനും സര്‍ഗ്ഗവും ദളപതിയുമൊക്കെ മനോജ് കെ ജയനിലെ നടനെ തെരഞ്ഞെടുത്ത പ്രധാന സിനിമകളായി മാറിയപ്പോള്‍ താരം ടിവി സീരിയലിന്റെ ഡബ്ബിംഗിനായി പോയപ്പോള്‍ മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞ സംഭവത്തെക്കുറിച്ച് ജെബി ജംഗ്ഷനില്‍ മനസ്സ് തുറന്ന് സൂപ്പര്‍ താരം മനോജ് കെ ജയന്‍

‘ഒരു സീരിയലിന്റെ ഡബ്ബിംഗിനായി പ്രമുഖ സ്റ്റുഡിയോയില്‍ പോയപ്പോള്‍ അന്ന് അവിടെ മതിലുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ്‌ചെയ്യാന്‍ മമ്മുക്കയും ഉണ്ടായിരുന്നു.

ഇടവേള സമയത്ത് അദ്ദേഹം പുറത്തു വന്നപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. എന്നെ അദ്ദേഹം തിരിച്ചു അറിഞ്ഞിട്ടു അടുത്തോട്ട് വിളിച്ചു ആദ്യം എനിക്കത് മനസിലായില്ല. ഇയാള് ആ കുമിളകള്‍ സീരിയലില്‍ അഭിനയിക്കുന്ന ആളല്ലേ എന്ന് ചോദിച്ചപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി.

മമ്മുക്ക എന്റെ അഭിനയത്തെ ഏറെ പ്രശംസിച്ചു. അത് കഴിഞ്ഞു ഉടനെ തന്നെ ഞങ്ങള്‍ക്ക് മണിരത്‌നം സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ദളപതി’യില്‍ ഒന്നിച്ച് അഭിനയിക്കാനും സാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here