റെഡ്ക്രസൻ്റ് – യുണിടാക് കരാർ; കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തും

റെഡ്ക്രസൻ്റ് – യുണിടാക് കരാറിലെ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് യുണിടാക് വിദേശ പൗരന് കമ്മീഷൻ നൽകിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.ഇവയെല്ലാം സമഗ്രമായി പരിശോധിക്കും.

ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് റെഡ്ക്രസൻ്റ് യുണിടാകുമായാണ് കരാർ ഉണ്ടാക്കിയത്. എന്നാൽ ആ കരാറിൽ വലിയ കമ്മീഷൻ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഉത്തരവും ആഭ്യാന്തര സെക്രട്ടറി ഇറക്കി.

ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് യുണിടാക് വിദേശ പൗരന് കമ്മീഷൻ നൽകിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നത്. ഇതിൽ യുണിടാക് 4 കോടി 25 ലക്ഷം രൂപ കമ്മീഷനായി നൽകിയെന്ന വാർത്ത കൈരളി ന്യൂസിനാണ് പുറത്ത് വിട്ടത്.

75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലെക്ക് കൈമാറി. മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി എന്നായിരുന്നു വാർത്ത. ഈ പണം കൈപറ്റിയത് യുഐഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദാണ്.

നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത്. ഇതിനു പുറമെയാണ് 6 കോടി രൂപയുടെ കമ്മീഷൻ ആരോപണവും ഉയർന്നത്. ഇവയെല്ലാം സമഗ്രമായി വിജിലൻസ് അന്വേഷണത്തിൽ പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News