കേന്ദ്രസർക്കാരിന് പുതിയ കാർഷിക നയവും ബില്ലും വാട്ടർലൂ ആകുമെന്ന് കെ.എൻ. ബാ‌ലഗോപാൽ

രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്ക് പരിഹാരമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് പദ്ധതി ഉൾപ്പടെ പാളിപോയ പദ്ധതികളും പോക്കേജുകളും ചൂണ്ടികാട്ടിയാണ് കർഷക സംഘം ഉൾപ്പടെയുള്ള കർഷക സംഘടനകൾ കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ലിനെ എതിർക്കുന്നതും അവിശ്വസിക്കുന്നതും.
ആത്മനിർഭർ പദ്ധതിയെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിച്ച കേന്ദ്രസർക്കാരിന് പുതിയ കാർഷിക നയവും ബില്ലും വാട്ടർലൂ ആകുമെന്ന് കെ.എൻ. ബാ‌ലഗോപാൽ പറഞ്ഞു.

സാമ്പത്തിക മാന്ദ്യം മറികടക്കാൻ മോദി സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ വൻകിട സാമ്പത്തിക പാക്കേജ് കൊണ്ട് ഏത് സാധാരണകാരനാണ് ഗുണമുണ്ടായതെന്ന ചോദ്യം ഉയർത്തിയാണ് കർഷക ലംഘം കാർഷിക ബില്ലിനെ അവിശ്വസിക്കുന്നതും എതിർക്കുന്നതും.

നോട്ടു നിരോധനം,രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപയുടെ നിക്ഷേപം,ഇങനെ നീളുന്ന പാളിപോയ പദ്ധതികൾ കർഷകസംഘം ചൂണ്ടികാട്ടുന്നു.

കാർഷിക ഉൽപന്നങൾക്ക് തറ വില നിഷേധിക്കാനും ഭക്ഷ്യ സുരക്ഷക്ക് ധാന്യ ശേഖരണം മുടങാനും റേഷൻ വിതരണം ഇല്ലാതാക്കുന്നതിനും,ക‌ാർഷിക ഉൽപ്പന്നങളുടെ വിലയിടിയാൻ ഇടയാക്കുന്നതാണ് പുതിയ നിയമമെന്ന് കെ.എൻ ബാലഗോപാൽ ചൂണ്ടികാട്ടി.

അവശ്യ സാധന നിയമം ഭേതഗതി ചെയ്യുന്നതിലൂടെ കരിചന്തയും പൂഴ്ത്തിവെപ്പും നിയമ വിധേയമാക്കാനും പുതിയ നിയമം ഇടവെരുത്തുമെന്നാണ് കർഷക സംഘത്തിന്റെ ആശങ്ക.

പുതിയ കാർഷിക ബിൽ നരേന്ദമോദി സർക്കാരിന്റെ വാട്ടർലൂവായി മാറും. തൊഴിലാളികളെ ദ്രോഹിക്കുന്ന അവരെ ജീവിക്കാൻ അനുവദിക്കാത്ത കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ കർഷകരുടേയും തൊഴിലാളികളുടേയും പ്രതിഷേധം ഉയരുമെന്നും ലോങ് മാർച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here