സിൽക്ക് സ്മിത ഓർമ്മയായിട്ട് 24 വർഷം

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലഘട്ടത്തിന്‍റെ ഹരമായിരുന്ന സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് 24 വര്‍ഷം. സ്മിത ഓര്‍മ്മയായിട്ട് കാല്‍ നൂറ്റാണ്ടിന് ശേഷം ഇവിടെ വേറൊരു തലമുറ തന്നെ വളര്‍ന്നു വന്നുവെങ്കിലും സംഭവ ബഹുലമായ ജീവിതകഥയ്ക്ക് മരണമില്ല. മാദക നൃത്തത്തിന്‍റെ തടവിലിടപ്പെട്ട ധീരയും ശക്തയുമായ അഭിനയ പ്രതിഭയായിരുന്നു സ്മിതയെന്ന് ഇപ്പോള്‍ കാലം തിരിച്ചറിയുന്നു.
ആന്ധ്രാപ്രദേശിൽ  കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് വിജയലക്ഷ്മി   ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം പഠിക്കാൻ കഴിഞ്ഞില്ല നാലാം ക്ലാസ്സിൽ പഠിത്തം നിർത്തി അന്ന് പത്ത് വയസ്സുണ്ടായിരുന്ന  വിജയലക്ഷ്മി   സിനിമയിൽ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യൻ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു…`1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ “സിൽക്ക്” എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പോൾ സ്മിതയ്ക്ക് സിൽക്ക്‌ എന്ന പേരു ഉറച്ചു. പിന്നീട സിൽക്ക് സ്മിതയായി.
 1980 കളിൽ  ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു.  1979 ൽ പുറത്തിറങ്ങിയ ഒറ്റപ്പെട്ടവർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം,,മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.
1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി. മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു..
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here