ചെങ്കൊടിയുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആ കമ്യൂണിസ്റ്റുകാരന്‍ ഇവിടെയുണ്ട്‌..

എറണാകുളത്ത് നടന്ന ബിജെപി പ്രകടനത്തിന് മുന്നില്‍ ചെങ്കൊടിയുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്രവര്‍ത്തകനെ ഒടുവില്‍ കണ്ടെത്തി.

ഇടപ്പളളി സ്വദേശി രതീഷ് പരമശിവനാണ് ആ താരം. കെ ടി ജലീല്‍ വിഷയങ്ങളിലടക്കം ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന അനാവശ്യ സമരങ്ങള്‍ കണ്ടപ്പോള്‍ പ‍ഴയ എസ്എഫ്ഐ പ്രവര്‍ത്തകനെന്ന നിലയില്‍ പെട്ടെന്ന് പ്രതിഷേധിക്കുകയായിരുന്നുവെന്നാണ് രതീഷിന്‍റെ പ്രതികരണം.

ചങ്കൂറ്റത്തോടെ ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയ ആ കമ്യൂണിസ്റ്റുകാരന്‍ ആര്? ക‍ഴിഞ്ഞ നാല് ദിവസമായി സോഷ്യല്‍ മീഡിയ അന്വേഷിച്ചിരുന്ന ആ വ്യക്തിയെ ഒടുവില്‍ കണ്ടെത്തി. ഇടപ്പളളി സ്വദേശി രതീഷ് പരമശിവനാണ് ബിജെപി പ്രകടനത്തിന് മുന്നില്‍ ചെങ്കൊടി വീശി ഒറ്റയാള്‍ പ്രതിഷേധത്തിലൂടെ തരംഗമായി മാറിയത്.

എറണാകുളത്ത് നിര്‍മ്മാണമേഖലയിലാണ് രതീഷ് ജോലി ചെയ്യുന്നത്. രതീഷാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന ആ താരമെന്ന് കണ്ടെത്തിയത് പ‍ഴയ എസ്എഫ്ഐ പ്രവര്‍ത്തകനായ സനലാണ്.

പാര്‍ട്ടിഭാരവാഹിയോ അംഗമോ അല്ല, മറിച്ച് ഇടതുപക്ഷം കേരളത്തില്‍ എന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരനായ ഒരു പ്രവര്‍ത്തകന്‍. ഇനിയും അതിനായി നിര്‍ഭയമില്ലാതെ പോരാടുമെന്ന് രതീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News