കര്‍ഷക ദ്രോഹബില്ലുകള്‍ക്കെതിരെ കേരളം; സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സംസ്ഥാനം നിയമ പോരാട്ടത്തിന്. ബില്ലുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര നിയമം സംസ്ഥാനത്തിന്‍റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമെന്നാണ് വിലയിരുത്തൽ.

കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്നത്.

ബില്ലുകൾക്കെതിരെ ദേശിയതലത്തിൽ പ്രക്ഷോഭംശക്തി പ്രാപിക്കുന്ന ഘട്ടത്തിൽ കൂടിയാണ് നിയമപോരാട്ടത്തിന് സർക്കാർ തീരുമാനിച്ചത്. അഡിഷണൽ അഡ്വക്കേറ്റ് ജനറലിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു.

ഭരണഘടനയുടെ കൺകറന്‍റ് ലിസ്റ്റിലുളള വിഷയമാണ് കൃഷി. അതിനാൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽ പാസാക്കിയത്. ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് നിയമോപദേശം.

നേരത്തെ കേന്ദ്രം കൊണ്ടുവന്ന എ എം പി സി ആക്ട്കേരളവും ബിഹാറും അടക്കം എട്ടു സംസ്ഥാനങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ പാർലമെന്‍റ് പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here