സി ആപ്റ്റില്‍ എന്‍ഐഎ സംഘം വീണ്ടും പരിശോധന നടത്തി

തിരുവനന്തപുരം സി ആപ്റ്റില്‍ എന്‍ഐഎ സംഘം വീണ്ടും പരിശോധന നടത്തി. ഖുറാൻ കൊണ്ടുപോയ ലോറിയുടെ ജി പി എസ് റെക്കോർഡറും ലോഗ് ബുക്കും സംഘം കസ്റ്റഡിയിൽ എടുത്തു.

കെൽട്രോണിൽ നിന്നുള്ള സാങ്കേതിക വിദഗദ്ധരെ ഉൾപെടുത്തിയാണ് പരിശോധന നടത്തിയത്.ക‍ഴിഞ്ഞ ദിവസം വിതരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനില്‍ നിന്നും പ‍ഴയ മാനേജിംഗ് ഡയറ്കടര്‍ എം അബ്ദുള്‍ റഹിമാനില്‍ നിന്നും മൊ‍ഴി എടുത്തിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയാണ് എൻഐഎ സംഘം സി ആപ്ടിലെത്തിയത്.ഖുറാൻ വിതരണത്തിനായി കൊണ്ട്പോയ ലോറിയുടെ ജി പി എസ് സംവിധാനം തകരാറിലായിരുന്നുവെന്ന് എൻ ഐ എ നേരത്തെ കണ്ടെത്തിയിരുന്നു.

ഇക്കാര്യ പരശോധിക്കാനാണ് കെൽട്രോണിലെ സാങ്കേതിക വിദഗ്ദരുമായി സംഘം സി ആപ്ടിലെത്തിയത്. പരിശോധനക്ക് ശേഷം ജി പി എസ് റെക്കോർഡറും,വാഹനത്തിന്‍റെ ലോഗ്ബുക്കും എൻ ഐ എ കസ്റ്റഡിയിലെടുത്തു. ഇത് രണ്ടാം തവണയാണ് എൻഐഎ സീ ആപ്ടിലെത്തുന്നത്.

ക‍ഴിഞ്ഞ ദിവസം വിതരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനില്‍ നിന്നും പ‍ഴയ മാനേജിംഗ് ഡയറ്കടര്‍ എം അബ്ദുള്‍ റഹിമാനില്‍ നിന്നും അന്വേഷണസംഘം മൊ‍ഴി എടുത്തു. അസ്വാഭികമായി ഒന്നുമില്ലെന്നും ഖുറാന്‍ പാക്കറ്റ് പൊട്ടിച്ച് ഏതാനും കോപ്പി എടുക്കാന്‍ അനുവാദം ലഭിച്ചിരുന്നതായുമാണ് ജീവനക്കാർ മൊ‍ഴി നല്‍കിയത്.

ജീവനക്കാര്‍ വീട്ടില്‍ കൊണ്ട് പോയ ഖുറാന്‍ കോപ്പികളിലൊന്ന് ഒത്തുനോക്കുന്നതിനായി ഇന്നലെ കസ്റ്റഡിയിലെടുത്തു.നേരത്തെ കസ്റ്റംസും സി ആപ്ടിൽ പരിശോധന നടത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News