കൊവിഡ് മരണങ്ങളും രോഗകാഠിന്യവും കുറയ്ക്കുന്ന വലിയ ആയുധം

മാസ്‌ക് ധരിക്കാത്ത ഒരാളുമായി താരതമ്യം ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ച ആളിലേക്ക് വൈറസിന്റെ പ്രവേശനം കുറഞ്ഞ അളവില്‍ ആയിരിക്കുമെന്നും അതിനാല്‍ വൈറസ് കൊണ്ട് തന്നെ ഉണ്ടാകുന്ന രോഗത്തിന്റെ കാഠിന്യവും കുറവായിരിക്കും. മാസ്‌ക് ധരിച്ചവരില്‍ കോവിഡ് അണുബാധ ഉണ്ടാകുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകളിലും ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാതെ രക്ഷപ്പെടുന്നു.

മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ ചില ആളുകളില്‍ കോവിഡ് അണുബാധ പൂര്‍ണമായും തടയാന്‍ സാധിക്കുമ്പോള്‍, ചിലരില്‍ അത് ലക്ഷണം ഇല്ലാത്തതോ അല്ലെങ്കില്‍ ലക്ഷണം വളരെ കുറഞ്ഞതോ ആയ അണുബാധകള്‍ ഉണ്ടാക്കുന്നു. ഇത് ആളുകള്‍ക്ക് രോഗപ്രതിരോധ ശക്തി നല്‍കുക കൂടി ചെയ്യുന്നു. അതായത് സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്ക് ഗുരുതരമല്ലാത്ത നിലയില്‍ അണുബാധ ഉണ്ടാകുന്നത് സമൂഹത്തിന്റെ മൊത്തം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഈ അടുത്ത കാലത്തായി നടന്ന നിരീക്ഷണങ്ങളിലെല്ലാം മാസ്‌ക് നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലൊക്കെ കോവിഡ് അണുബാധ മൂലമുണ്ടാകുന്ന ഗുരുതരാവസ്ഥകളും മരണങ്ങളും വളരെ കുറവാണെന്ന് കാണുന്നു. മാസ്‌ക് ഉപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും ഇതേ കാര്യം തെളിയിക്ക്‌പ്പെടുകയുണ്ടായി.

അര്‍ജന്റീനയിലെ ഒരു ക്രൂസില്‍ യാത്ര ചെയ്ത ആളുകള്‍ എല്ലാവരും മാസ്‌ക് ഉപയോഗിച്ചപ്പോള്‍ ഒരു ലക്ഷണവും ഇല്ലാത്ത അണുബാധ 81 ശതമാനം ആയിരുന്നു എന്ന് കണ്ടു. മുന്‍പ് ഇതേപോലെ മാസ്‌ക് ഇല്ലാതെ ക്രൂസില്‍ യാത്ര ചെയ്ത ആളുകള്‍ക്ക് ലക്ഷണങ്ങള്‍ ഇല്ലാത്ത അണുബാധ വെറും 20 ശതമാനം മാത്രമായിരുന്നു

നിലവിലുള്ള തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തിലെ ഏറ്റവും ശക്തമായ ആയുധം സര്‍വ്വ വ്യാപകമായ മാസ്‌കിന്റെ ഉപയോഗമാണ് എന്നതില്‍ സംശയമില്ല. മാസ്‌ക് മൂക്കും വായും മൂടുവാന്‍ തന്നെ ഉപയോഗിക്കൂ, പ്രത്യേകിച്ചും പൊതുസ്ഥലങ്ങളിലും സംസാരിക്കുമ്പോഴും…

കൈകള്‍ ശുദ്ധമാക്കുക
സാമൂഹിക അകലം പാലിക്കുക
മാസ്‌ക് കൃത്യമായി ധരിക്കുക

Dr.MohammedAsheel

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News