കേന്ദ്രം പാസാക്കിയ തൊഴിൽ ബില്ലുകൾക്ക് എതിരെ ഇടത് എം പി മാർ

കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിൽ ബില്ലുകൾക്ക് എതിരെ ഇടത് എം പി മാർ. രാജ്യത്തെ തൊഴിൽ മേഖല കേന്ദ്ര സർക്കാർ തൊഴിൽ ഉടമയ്ക്ക് അനുകൂലമാക്കി മാറ്റിയെന്ന് വിമർശനം. തൊഴിലാളികളുടെ പ്രശ്‌നത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇടത് എം പി മാർ വ്യക്തമാക്കി.

തൊഴിലാളി വിരുദ്ധമായ തൊഴിൽ ബില്ലുകൾ കേന്ദ്ര സർക്കാർ പാസാക്കിയതിന് പിന്നാലെയാണ് ഇടത് എം പി മാർ ബില്ലുകളിലെ തൊഴിലാളി വിരുദ്ധത തുറന്നു കാട്ടി രംഗത്ത് എത്തിയത്.

സ്ഥിരം തൊഴിൽ അവകാശമില്ലാതാക്കുന്ന ബില്ലുകൾ തൊഴിൽ രംഗത്ത് ഹയർ ആൻഡ് ഫയർ സ്ഥിതി കൊണ്ടുവരാൻ വേണ്ടി മാത്രമാണെന്ന് സിപിഐഎം രാജ്യസഭാ അംഗം എളമരം കരീം കുറ്റപ്പെടുത്തി

തൊഴിലുടകൾക്ക് അനിയന്ത്രിത അധികാരം നൽകുന്ന ബില്ലുകളെ തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വേജ് കോഡിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് പോലും സമരത്തിൽ അണിചേർന്നെന്ന് കരീം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി കോർപ്പറേറ്റ് ലോകത്തിന്റെ മുഖമാണെന്ന് രാജ്യസഭാ അംഗം ബികാശ് രഞ്ജൻ ഭട്ടാചാര്യ കുറ്റപ്പെടുത്തി.

ബി എം എസ് പോലും ഇപ്പോൾ കൊണ്ടുവന്ന ബില്ലുകളെ അനുകൂലിക്കുന്നില്ല. പണിമുടക്ക് അടക്കമുള്ള തുടർ സമരങ്ങളിലേക്ക് രാജ്യം പോകുമെന്നും സിഐ ടി യു നേതാവ് കൂടിയായ എളമരം കരീം എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News