കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് കൊവിഡ് പൊസിറ്റിവായത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടക്കും.

ഓണത്തിന് ശേഷം നടത്തിയ മെഗാ പരിശോധനയിലാണ് 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വ്യാപാരികള്‍, തൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍ എന്നിവരിലാണ് പരിശോധന നടത്തിയത്. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളില്‍ തന്നെ ചികില്‍സിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here