പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ സമ്മാനം നല്‍കി ഉണ്ണി മുകുന്ദനെ ഞെട്ടിച്ച് ആരാധകര്‍; ഹൃദയം തൊട്ടെന്ന് താരം

ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്‍. പിറന്നാള്‍ ദിനത്തില്‍ ഉണ്ണിയെ ശരിക്കും ഞെട്ടിച്ച സമ്മാനവുമായാണ് ഇക്കുറി ആരാധകരെത്തിയത്. ഇപ്പോഴിതാ ഹൃദയം തൊട്ട സര്‍പ്രൈസിനും ആശംസകളറിയിച്ചവര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരം.

To begin with, I thank everyone for their wishes and prayers. My heart is full of gratitude. I strongly believe that…

Posted by Unni Mukundan on Tuesday, 22 September 2020

തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ഏറെ പ്രിയപ്പെട്ട പിറന്നാല്‍ സമ്മാനവും അതിന്റെ പ്രത്യേകതയെന്താണെന്നും ഉണ്ണി മുകുന്ദന്‍ ആരാധകരുമായി പങ്കുവച്ചത്. താരം ആദ്യമായി വാങ്ങിയ പള്‍സര്‍ ബൈക്ക് മോഡിഫൈ ചെയ്താണ് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ സമ്മാനിച്ചത്.

2 വര്‍ഷം മുമ്പ് ആരാധകരില്‍ ഒരാള്‍ക്ക് ഉണ്ണി നല്‍കിയതായിരുന്നു ആ ബൈക്ക്. ആ ബൈക്ക് തന്നെ മോഡിഫൈ ചെയ്ത് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ ആരാധകര്‍ തീരുമാനിക്കുകയായിരുന്നു.

🥰🥰🥰🥰🥰💪

Posted by Ranjith Mv on Tuesday, 22 September 2020

ഒരുപാട് സമയവും പണവും മുടക്കിയാണ് അവര്‍ ബൈക്ക് മോഡിഫൈ ചെയ്ത് കൊണ്ടുവന്നിരിക്കുന്നത്. എല്ലാവരെയും പോലെ, താന്‍ സ്വന്തമാക്കിയ ആദ്യ ബൈക്ക് വിലമതിക്കാനാകാത്തതാണെന്നാണ് ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News