കൊവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാകേന്ദ്രങ്ങള്‍ ലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലക്ഷണം ഇല്ലാത്തവര്‍ വീടുകളില്‍ കഴിയണം. കൊവിഡ് സ്ഥിരീകരിച്ച ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തയ്യാറാവാത്ത സ്ഥിതിയുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിക്കുന്നതായും കാണുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News