”ഇന്നത്തെ ചില സദാചാര നടികളെ വച്ചു നോക്കുമ്പോള്‍ മനസില്‍ ഇന്നും സ്മിത ഒരുപടി മുന്നില്‍ തന്നെ”

സംവിധായകന്‍ ഒമര്‍ ലുലു ഇട്ട പോസ്റ്റുകളിലെ കമന്റുകള്‍ വയറലായികൊണ്ടിരിക്കുകയാണ്. സില്‍ക്ക് സ്മിതയുടെ 24ആം മരണ വാര്‍ഷികത്തില്‍ My Childhood Crush എന്ന് Tagline കൊടുത്തു ഫേസ്ബുക്കില്‍ ഒമര്‍ ലുലു ഇട്ട സില്‍ക്‌സ് മിതയുടെ ചിത്രത്തിനടിയില്‍ ആണ് വയറലായിക്കൊണ്ടിരിക്കുന്ന ഈ കമന്റുകള്‍ വന്നിരിക്കുന്നത്.

ഇന്നത്തെ ചില സദാചാര നടികളെ വച്ചു നോക്കുമ്പോള്‍ മനസ്സില്‍ ഇന്നും സ്മിത ഒരുപടി മുന്നില്‍ തന്നെ ‘. എന്ന് തുടങ്ങുന്ന ഒരു കമന്റാണ് ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. സെക്സ് നടി എന്ന് മുദ്രക്കെട്ടി വച്ചിട്ടുണ്ടെങ്കിലും സില്‍ക്ക് സിനിമയോട് കാണിച്ച ആത്മാര്‍ത്ഥത ഒന്നും ഇന്നത്തെ നടിമാര്‍ക്കില്ല എന്ന് തന്നെയാണ് മലയാളികളുടെ പൊതു അഭിപ്രായം എന്ന് ഈ കമന്റ് ബോക്‌സുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റും. അഥര്‍വം, അറബിക്കടലോരം പോലുള്ള സിനിമകള്‍ ഒന്നും ഇന്നത്തെ ന്യൂ ജന്‍ നടിമാരെ കൊണ്ട് പറ്റുമോ എന്നുള്ള ചോദ്യങ്ങളും സില്‍കിനെ മലയാളികള്‍ എത്ര ബഹുമാനത്തോടെയാണ് ഇപ്പോളും കാണുന്നത് എന്നുള്ളതിന്റെ തെളിവ് ആണ്.

ഫെമിനിസം എന്ന് പറഞ്ഞാല്‍ പുരുഷവിരുദ്ധ സംഭാഷണങ്ങള്‍ നാല് നേരം സിനിമയില്‍ കൂടി പറയല്‍ ആണ് എന്ന് ധരിച്ചു നടക്കുന്ന ഇന്നത്തെ പുരോഗമന കപട ഫെമിനിസ്റ്റുകള്‍ എല്ലാം ആര് എന്ത് പറഞ്ഞാലും സിനിമയില്‍ തന്റെ വേഷങ്ങള്‍ ഇമേജ് നോക്കാതെ മികച്ചതാക്കിയ സില്‍കസ്മിതയെ കുറിച്ച് ഒന്നും ഇത് വരെ ഒന്നും പരാമര്‍ശിക്കുന്നത് കണ്ടിട്ടില്ല എന്നും കമന്റ് ബോക്‌സുകളില്‍ കാണാം.

My Childhood Crush ❤️

Posted by Omar Lulu on Tuesday, 22 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here