പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്ത്; ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍

പ്രിയ വാര്യര്‍ ആദ്യമായി ഹിന്ദിയില്‍ അഭിനയിച്ച ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത് റൊമാന്റ്റിക് ത്രില്ലറാണ് ശ്രീദേവി ബംഗ്ലാവ്. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ പ്രിയാംഷു ചാറ്റര്‍ജീ, അസീം അലി ഖാന്‍, മുകേഷ് റിഷി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥ്.
70 കോടി ബജറ്റിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here