കൊവിഡ്: രാജ്യത്തെ മൊത്തം കേസുകളില്‍ നാലിലൊന്ന് മഹാരാഷ്ട്രയില്‍

ഇന്ത്യയുടെ കൊവിഡ് -19 കേസുകളില്‍ നാലിലൊന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ 21,029 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതര്‍ 12,63,799 ആയി. 479 പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് മരണസംഖ്യ 33,886. സംസ്ഥാന ആരോഗ്യ വകുപ്പ് പങ്കിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ 2,73,477 പേരാണ് ചികിത്സയില്‍ കഴിയുന്നത്. .

മുംബൈയില്‍ ബുധനാഴ്ച 2,360 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക തലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1,90,138 ആയി. 52 രോഗികള്‍ മരിച്ചതോടെ മരണസംഖ്യ 8,601 ആയി. എന്നാല്‍ നഗരത്തില്‍ 1,54,088 രോഗികള്‍ സുഖം പ്രാപിച്ചു. നഗരത്തില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 27,063 ആണ്.

22 പുതിയ കൊവിഡ് -19 കേസുകള്‍ ധാരാവി റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതര്‍ 3,087 ആയി ഉയര്‍ന്നു.

മഹാരാഷ്ട്ര പൊലീസിലെ 253 ഉദ്യോഗസ്ഥര്‍ കൊവിഡ് സ്ഥിരീകരിച്ചു . അഞ്ച് പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടു.

സംസ്ഥാനത്തെ പോലീസ് വകുപ്പിലെ ആകെ കേസുകളുടെ എണ്ണം 21,827 ല്‍ ആയി ഉയര്‍ന്നു. ഇതില്‍ 3,435 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 18,158 ഉദ്യോഗസ്ഥര്‍ സുഖം പ്രാപിച്ചു. 234 പേര്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News