കള്ളപ്പേരില്‍ കോവിഡ് ടെസ്റ്റ് നടത്തി കെഎം അഭിജിത്ത്; ഫലം പോസിറ്റീവ് എന്നറിഞ്ഞപ്പോള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറി

തിരുവനന്തപുരം: കെഎസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് കളളപേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണം. കെഎസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ അഡ്രസിലും കെ എം അഭി എന്ന പേരിലുമാണ് അഭിജിത്ത് പരിശോധന നടത്തിയത്.

പരിശോധനാഫലം പോസ്റ്റീവ് എന്നറിഞ്ഞപ്പോള്‍ അഭിജിത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറി. സംഭവത്തില്‍ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കി.

48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയയാളെ പരിശോധനയ്ക്ക് ശേഷം കാണാതായി.

ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസമെന്നും, സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വ്യാജപേരില്‍ എത്തിച്ചതാണ് ഇതെന്നും കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് നടപടിയെടുക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് നടത്തിയ നിരവധി സമരങ്ങളില്‍ അഭിജിത്ത് പങ്കെടുത്തിരുന്നു. ഇയാളുടെ സമ്പര്‍ക്ക ലിസ്റ്റ് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News