നൂതന പദ്ധതിയുമായി കെഎസ്ആര്‍ടിസി; ‘ഫുഡ് ട്രക്ക്’ പദ്ധതിയ്ക്ക് തുടക്കം

തിരുവനന്തപുരം: നൂതനമായ ഒരു പദ്ധതിയുമായി കെഎസ്ആര്‍ടിസി ജനങ്ങളില്‍ എത്തുകയാണ്.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ‘ഫുഡ് ട്രക്ക് ‘ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ രൂപമാറ്റം വരുത്തി വില്‍പന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്.

മില്‍മയുമായി ചേര്‍ന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കും. ഈ മാതൃകയില്‍ കൂടുതല്‍ വില്‍പനകേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നൂതനമായ ഒരു പദ്ധതിയുമായി കെ എസ് ആർ ടി സി ജനങ്ങളിൽ എത്തുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നശിച്ചു പോകുന്നതിനിട വരുത്താതെ…

Posted by Pinarayi Vijayan on Wednesday, 23 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News