കള്ളപ്പേരില്‍ അഭിജിത്തിന്റെ കൊവിഡ് ടെസ്റ്റ്; കൊവിഡ് പരത്തുന്നതിന് നടത്തുന്ന ആസൂത്രിത നീക്കമെന്ന് എ എ റഹീം

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി കെഎസ്.യു പ്രസിഡന്റ് കൊവിഡ് ടെസ്റ്റ് നടത്തിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് എ എ റഹീം.

കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ നടന്ന നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. വ്യാജ മേല്‍വിലാസവും വ്യാജ പേരും നല്‍കിയത് കടുത്ത നിയമലംഘനമാണ്. സംസ്ഥാനത്ത് കോവിഡ് പരത്തുന്നതിന് നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള പ്രമുഖ നേതാക്കളുടെ ക്വാറന്റൈന്‍ ഒഴിവാക്കാനാണ് അഭിജിത്ത് ആള്‍മാറാട്ടം നടത്തിയതെന്ന് എ എ റഹീം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News