മയക്കുമരുന്ന് ഉപയോഗം: അന്വേഷണം ദീപിക പദുക്കോണിലേക്കും

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് സംബന്ധിച്ച അന്വേഷണം നടി ദീപിക പദുക്കോണിലേക്കും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ചോദ്യം ചെയ്യും.

കരിഷ്മയും ദീപികയും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. ഇതില്‍ ദീപികയെ ‘D’ എന്നും കരിഷ്മയെ ‘K’ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപിക കരിഷ്മയോട് ‘മാല്‍, ഹാഷ്’ എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാല്‍, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോള്‍ താന്‍ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കില്‍ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. ചര്‍ച്ച അവസാനിക്കുമ്പോള്‍ തനിക്ക് ‘ഹാഷ്’ ആണ് വേണ്ടതെന്നും ‘കഞ്ചാവ്’ അല്ലെന്നും ദീപിക വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

കേസില്‍ കസ്റ്റഡിയിലുള്ള റിയ ചക്രവര്‍ത്തിയുടെ മാനേജര്‍ ആയിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും അടുത്ത ദിവസം തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യും. റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്് ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെയും ചോദ്യം ചെയ്യാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News