ഭാര്യയ്ക്കായി ചന്ദ്രനില്‍ സ്ഥലം വാങ്ങി സുഹൈബ്

വിവാഹസമ്മാനമായി ഭാര്യയ്ക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കി യുവാവ്. പാകിസ്ഥാന്‍ സ്വദേശിയായ സുഹൈബ് അഹമ്മദാണ് ഭാര്യ മദിഹയ്ക്ക് വേണ്ടി വേറിട്ട സമ്മാനം ഒരുക്കിയത്. ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ് രജിസ്റ്ററില്‍ നിന്നാണ് 45 ഡോളര്‍ വിലയിലാണ് സീ ഓഫ് വേപ്പര്‍ എന്ന ചന്ദ്രനിലെ ഭാഗത്താണ് സ്ഥലം വാങ്ങിയത്.

ചന്ദ്രനിലെ ‘സീ ഓഫ് മസ്‌കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാര്‍ ലാന്‍ഡ്‌സ് ഓഫ് റജിസ്ട്രിയില്‍ നിന്നാണ് അദ്ദേഹം വാങ്ങിയത്. ആകാശങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ കാണുന്നതിനായി തന്റെ ഫ്‌ലാറ്റില്‍ അദ്ദേഹം വില കൂടിയ ആഢംബര ടെലിസ്‌കോപ്പും സ്ഥാപിച്ചിരുന്നു.

മരണപ്പെട്ട നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ അനുകരിച്ചാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയതെന്നും ഈ യുവാവ് വ്യക്തമാക്കുന്നു. 2018 ല്‍ സുശാന്ത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here