‘ഹിറ്റ്മാന്‍’ നയിച്ചു; മുംബൈ ഇന്ത്യന്‍സിന് 49 റണ്‍ ജയം

രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 49 റണ്‍ ജയം സ്വന്തമാക്കി. ഐപിഎല്‍ പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് മുംബൈയുടെ ബാറ്റിങ് കരുത്തിന് മുന്നില്‍ അടിപതറി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്ണാണ് മുംബൈ അടിച്ചുകൂട്ടിയത്. കൊല്‍ക്കത്ത 146ന് അവസാനിപ്പിച്ചു.

മുംബൈക്ക് വേണ്ടി രോഹിത് 54 പന്തില്‍ 80 റണ്ണെടുത്തു. ആറ് സിക്സറും മൂന്ന് ബൗണ്ടറികളുമായിരുന്നു ഇന്നിങ്സില്‍. ക്വിന്റണ്‍ ഡി കോക്ക് (3 പന്തില്‍ 1) പെട്ടെന്ന് മടങ്ങിയത് മുംബൈയെ ബാധിച്ചില്ല. രോഹിതിനൊപ്പം സൂര്യകുമാര്‍ യാദവും (28 പന്തില്‍ 47) കൊല്‍ക്കത്ത ബൗളിങ്നിരയെ നിലംപരിശാക്കി. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് തിളങ്ങാനായില്ല. മൂന്നോവറില്‍ 34 റണ്ണാണ് സന്ദീപ് വിട്ടുകൊടുത്തത്.

മറുപടിക്കെത്തിയ കൊല്‍ക്കത്ത തുടക്കത്തില്‍തന്നെ തകര്‍ന്നു. 12 പന്തില്‍ 33 റണ്ണെടുത്ത പേസര്‍ പാറ്റ് കമ്മിന്‍സാണ് ടോപ് സ്‌കോറര്‍. ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിങ്സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News