എജിസി ബഷീറിന്റെ തട്ടിപ്പുകള്‍ വെളിപ്പെടുത്തി കെഎംസിസി നേതാവ്; തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ മറവില്‍ ബഷീര്‍ തട്ടിയത് കോടികള്‍ #KairaliNewsExclusive

കമറുദ്ദീന് പിന്നാലെ കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും കുരുക്കില്‍. കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന്റെ തട്ടിപ്പുകള്‍ വെളിപ്പെടുത്തി കെഎംസിസി നേതാവ് വിപിഎം നൗഷാദ് കൈരളി ന്യൂസിനോട്.

തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ മറവില്‍ ബഷീര്‍ കോടികളുടെ വെട്ടിപ്പ് നടത്തിയതായി ദുബായ്തൃക്കരിപ്പുര്‍ മണ്ഡലം കെഎംസിസി സെക്രട്ടറി നൗഷാദ് വെളിപ്പെടുത്തി. 85 നിക്ഷേപകരില്‍ നിന്നായി 15 കോടിയിലധികം രൂപ തട്ടിയെടുത്തു. പണം വാങ്ങി 10 വര്‍ഷമായിട്ടും മുതലോ ലാഭവിഹിതമോ നല്‍കിയില്ല.

നിക്ഷേപകരില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകര്‍. ടാക്‌സ് വെട്ടിക്കാനാണ് ട്രസ്റ്റിന്റെ പേരില്‍ പണം പിരിക്കുന്നതെന്ന് ബഷീര്‍ പറഞ്ഞതായും നൗഷാദിന്റെ വെളിപ്പെടുത്തല്‍. കോടികളുടെ നിക്ഷേപമുണ്ടായിട്ടും കോളേജിന് ഇത് വരെ സ്വന്തം കെട്ടിടമില്ല. ബഷീറിന്റെ തട്ടിപ്പ് കമറുദിന്റെ ഒത്താശയോടെന്നും നൗഷാദ് കൈരളി ന്യൂസിനോട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News