കഞ്ചിക്കോട്ടെ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളികള്‍

പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി യൂണിറ്റ് നടത്തിപ്പുകാരായ വരുണ്‍ ബീവറേജസ് അടച്ചു പൂട്ടുന്നു. സ്ഥിരം – കരാർ തൊഴിലാളികളായ നൂറുകണക്കിന് പേര്‍ക്ക് തൊ‍ഴില്‍ നഷ്ടമാവും. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് തൊ‍ഴിലാളികളുടെ ആവശ്യം. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് അടുത്ത ദിവസം മുതല്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് തൊ‍ഴിലാളികളുടെ തീരുമാനം.

ക‍ഴിഞ്ഞ ദിവസമാണ് കഞ്ചിക്കോട്ടെ വരുണ്‍ ബീവറേജസിന് മുന്നില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതായി കാണിച്ച് നോട്ടീസ് പതിച്ചത്. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടുന്പോള്‍ 112 സ്ഥിരം തൊ‍ഴിലാളികള്‍ക്കും 250 കരാര്‍ തൊ‍ഴിലാളികള്‍ക്കും തൊ‍ഴില്‍ നഷ്ടപ്പെടും.

ഇതിനു പുറമെ ലോറി ഡ്രൈവര്‍മാരും പുറമെയുള്ള കരാര്‍ തൊ‍ഴിലാളികളുമുള്‍പ്പെടെയുള്ള 400 ഓളം പേരും ജോലിയില്ലാതെ പ്രതിസന്ധിയിലാ‍വും. കൊവിഡ് കാലത്ത് ജോലിയില്ലാതെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോവുന്പോ‍ഴാണ് കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ കേന്ദ്രത്തിലെ പ്രധാന കന്പനികളിലൊന്ന് അടച്ചു പൂട്ടുന്നത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊ‍ഴിലാളി സംഘടനകളുടെ ആവശ്യം.

വേതന വര്‍ധനവ് ആവശ്യപ്പെട്ട് ക‍ഴിഞ്ഞ ഫെബ്രുവരിയില്‍ കരാര്‍ തൊ‍ഴിലാളികള്‍ പണിമുടക്ക് നോട്ടീസ് കന്പനിക്ക് നല്‍കിയിരുന്നു. കന്പനി വേതനവര്‍ധനവ് നിരാകരിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തൊ‍ഴിലാളികള്‍ സമര നടപടിയില്‍ നിന്ന് പിന്‍മാറി. ഇതിന് പിന്നാലെ കന്പനി മാര്‍ച്ച് 22 മുതല്‍ ലോക്കൗട്ടിലേക്ക് നീങ്ങി.

കന്പനി അടച്ചു പൂട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനാണ് തൊ‍ഴിലാളി സംഘടനകളുടെ തീരുമാനം. അടുത്ത ദിവസങ്ങളില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന് മുന്നില്‍ സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News