പിഎസ് സി പരീക്ഷ; സ്‌കൂള്‍ മുഴുവനും അണുവിമുക്തമാക്കാന്‍ നേരിട്ടിറങ്ങി വാര്‍ഡ് കൗണ്‍സിലറായ അബ്ദുള്‍ ഷുക്കൂര്‍

കൊവിഡ് വ്യാപനത്തിനിടയില്‍ പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ജാഗ്രതയും സാമൂഹ്യ ഉത്തരവാദിത്തവും തെളിയിക്കുകയാണ് പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍ അബ്ദുള്‍ ഷുക്കൂര്‍.

പിഎസ് സി പരീക്ഷ നടക്കുന്നതിന്‍റെ തലേദിവസം സ്കൂളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ക‍ഴിയാതെ വന്നതോടെ കൗണ്‍സിലര്‍ നേരിട്ടിറങ്ങുകയായിരുന്നു. സ്കൂള്‍ മു‍ഴുവനായും അബ്ദുള്‍ ഷൂക്കൂര്‍ തന്നെ അണുവിമുക്തമാക്കി പരീക്ഷ നടത്തിപ്പാനായി കൈമാറി.

പിഎസ് സി പരീക്ഷയുടെ മുന്നോടിയായി വെണ്ണക്കര ഹൈസ്ക്കൂള്‍ അണുവിമുക്തമാക്കുന്ന നടപടികള്‍ പ്രതിസന്ധിയിലായതോടെയാണ് വാര്‍ഡ്കൗണ്‍സിലറും സിപിഐഎം നേതാവുമായ അബ്ദുള്‍ ഷുക്കൂര്‍ സ്കൂള്‍ അണുവിമുക്തമാക്കാന്‍ നേരിട്ടിറങ്ങിയത്.

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അഗ്നിരക്ഷാ സേനയും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും തിരക്കിലായതോടെ അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനം കൃത്യസമയത്ത് നടത്താന്‍ ക‍ഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് സ്കൂള്‍ ഉള്‍പ്പെടുന്ന 34ാം വാര്‍ഡ് കൗണ്‍സിലറായ അബ്ദുള്‍ ഷുക്കൂര്‍ നേരിട്ടിറങ്ങി സ്കൂള്‍ അണുവിമുക്തമാക്കിയത്.

നാട് അസാധാരണ സാഹചര്യത്തിലൂടെ കടന്നു പോവുന്പോള്‍ തന്‍റെ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയാണ് ചെയ്തതെന്ന് അബ്ദുള്‍ ഷുക്കൂര്‍

വെണ്ണക്കരയിലെ സിപിഐഎം പ്രവര്‍ത്തകനായ വിനോദ് അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായിയായി ഒപ്പമുണ്ടായിരുന്നു. സ്കൂളിലെ 12 ക്ലാസ് മുറികളും ഓഫീസും ഉപകരണങ്ങളുമെല്ലാമാണ് അണുവിമുക്തമാക്കിയത്. പിഎസ് സി പരീക്ഷ ക‍ഴിഞ്ഞതിന് ശേഷവും സ്കൂള്‍ അണുവിമുക്തമാക്കി നല്‍കാനാണ് അബ്ദുള്‍ ഷുക്കൂറിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News