സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്തുകൾക്കും മാതൃകയായി മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്‌

വികസ നേട്ടങ്ങളിലും പൊതു ജനസമ്മതിയിലും സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്തുകൾക്കും മാതൃകയായ ഒരു പഞ്ചായത്തുണ്ട് തൃശൂരിൽ.

തൃശൂരിലെ മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിന്റെ പുതിയ പഞ്ചായത്ത് കെട്ടിടവും ഇത്തരമൊരു മാതൃകയാണ്.LDF ഭരണ മുന്നണിയ്ക്ക് കീഴിൽ ഒരു പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

സാധാരണയായി നാം കണ്ട് ശീലിച്ച പഞ്ചായത്ത് കെട്ടിടങ്ങൾ പോലെയല്ല മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്.പഞ്ചായത്തിനുള്ളിലെ ഏതൊരു വ്യക്തിക്കും സ്വന്തം വീട് പോലെ കണ്ട് പെരുമാറാനും ഉപയോഗിക്കാനും ഒരിടം അതായിരുന്നു CPIM ഭരണ സമിതിക്ക് കീഴിലെ പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്‌ദുൾ സലാമിന്റെ ആശയം.

ആ ആശയം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആവിഷ്കരിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം വിവിധ ഘട്ടങ്ങളിലായി വകയിരുത്തിയ ഒരു കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ചത്.

ഏതൊരു ആവശ്യത്തിനും പഞ്ചായത്തിൽ എത്തുന്ന വ്യക്തിക്ക് അപ്പപ്പോൾ തന്നെ പ്രശന പരിഹാരത്തിനായി മുഴുവൻ സമയ ഹെല്പ് കൗണ്ടറും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്.പഞ്ചായത്തിലെ ജനങ്ങൾക്ക് സ്വന്തമായി മൊബൈൽ ആപ്ലിക്കേഷനുള്ള പഞ്ചായത്ത് കൂടിയാണ് മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത്.

തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ചിലവഴിച്ചാണ് വയോജന പാർക്കിൻ്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. വയോജന പാർക്കിന് സമീപം തന്നെ കുട്ടികൾക്കുള്ള പാർക്കും തയ്യാറാക്കിയിട്ടുണ്ട്.പഞ്ചായത്ത് കോമ്പവൗ ണ്ടിലെ മുഴുവൻ മഴ വെള്ളവും സമാഹരിക്കുന്ന പഞ്ചായത്ത് കുളവും മുള്ളൂർക്കരയിൽ ഉണ്ട്.

കെ എസ് ഇ ബി സബ് എഞ്ചിനീയറുടെ കാര്യാലയം,കുടുംബശ്രീ കാൻ്റീൻ,മീൻ വളർത്തൽ ജനങ്ങളിൽ എത്തിക്കാനും കർഷകർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും മത്സ്യ ക്ലബ്ബ് കൃഷിഭവൻ,മൃഗാശുപത്രി, പകൽവീട് തുടങ്ങി 11 സ്ഥാപനങ്ങളാണ് പഞ്ചായത്ത് വളപ്പിൽ പ്രവർത്തിക്കുന്നത്. മാലിന്യ സംസ്ക്കരണത്തിനായി ബയോ വേസ്റ്റ് പ്ലാന്റും മുള്ളൂർക്കര പഞ്ചായത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News