തിരുവനന്തപുരം: വിവരങ്ങള്‍ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ ട്രോളി മന്ത്രി എംഎം മണി. ചായകുടിച്ചാല്‍ കാശ് ‘അണ്ണന്‍ തരും’, കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും ‘വേറെ അണ്ണന്റെ തരും’ എന്നാണ് ആണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് പരിശോധന നടത്തിയത്.
കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നല്‍കിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്റെ പരാതി. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിടുകയാണ്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യമാണെന്ന് അഭിജിത്ത് പറഞ്ഞു.
ചായകുടിച്ചാൽ കാശ്
“അണ്ണൻ തരും”
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
“വേറെ അണ്ണന്റെ തരും”#KovidSpreadingUnion
Posted by MM Mani on Wednesday, 23 September 2020

Get real time update about this post categories directly on your device, subscribe now.