സാധാരണക്കാരന്റെ കരുത്തായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; ഇതുവരെ നൽകിയത്‌ 800 കോടിയുടെ സൗജന്യ ചികിത്സ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്‌) വഴി സംസ്ഥാന സർക്കാർ ഇതുവരെ നൽകിയത്‌ 800 കോടി രൂപയുടെ സൗജന്യ ചികിത്സ. 2019-20ൽ 9,61,389 പേർക്കും 2020-21ൽ 3,82,357 പേർക്കുമാണ് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചത്.

കുറഞ്ഞ കാലംകൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ചികിത്സ നൽകാനായെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 1,400ഓളം കോവിഡ് ബാധിതർക്കും പദ്ധതിയുടെ ഗുണഫലം ലഭിച്ചു.

സാധാരണക്കാരെ ഭാരിച്ച ചികിത്സാച്ചെലവുകളിൽ നിന്ന്‌ രക്ഷിക്കാൻ ആയുഷ്മാൻ ഭാരതിന്റെ സഹകരണത്തോടെയാണ്‌ സംസ്ഥാന സർക്കാർ കാസ്പ്‌ നടപ്പാക്കുന്നത്‌. ആദ്യ വർഷത്തെ ഇൻഷുറൻസ് ദാതാക്കൾ റിലയൻസായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്‌എച്ച്‌എ) നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
2019-20ൽ 221 സ്വകാര്യ ആശുപത്രിയും 190 സർക്കാർ ആശുപത്രിയുമാണ്‌ പദ്ധതിയിലുണ്ടായിരുന്നത്.

എസ്‌എച്ച്‌എ രൂപീകരിച്ചശേഷം 281 സ്വകാര്യ ആശുപത്രികൾകൂടി ഭാഗമായി. 477 ആശുപത്രിയിലായി 1000 മെഡിക്കൽ കോ-ഓർഡിനേറ്റർമാർ പ്രവർത്തിക്കുന്നു. 42 ലക്ഷം കുടുംബങ്ങളാണ്‌ പദ്ധതിയിൽ അംഗമായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News