എന്തെങ്കിലും പങ്കുവയ്ക്കും മുന്‍പ് ഒന്ന് ചിന്തിക്കുക.. ഇന്റര്‍നെറ്റില്‍ ഒന്നും സ്വകാര്യമല്ല!; ആശങ്ക പങ്കുവച്ച് ഷാന്‍ റഹ്‌മാന്‍

സമൂഹ്യ മാധ്യമങ്ങളില്‍ പ്രതിദിനം തരംഗമാകുന്ന ചലഞ്ചുകള്‍ നിരവധിയാണ്. വ്യക്തി സ്വകാര്യതയെ സാമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പങ്കുവയ്ക്കലുകള്‍ നടത്തുന്നത് കൂടുതല്‍ കരുതലോടെ വേണമെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍.

Many are complaining about Social Media apps listening to their conversations even when the phone/devices are…

Posted by Shaan Rahman on Monday, 21 September 2020

നാം ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന ചലഞ്ചുകള്‍ക്ക് പിന്നാലെ പോകുന്നതിലെ ആശങ്കയാണ് ഷാന്‍ പങ്കുവച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണെന്നും പങ്കുവയ്‌ക്കേണ്ടവ മാത്രമേ പങ്കുവയ്ക്കാവൂ എന്നുമാണ് ഷാന്‍ റഹ്‌മാന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

കുറിപ്പ് വായിക്കാം..

‘ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സമൂഹമാധ്യമ ആപ്ലിക്കേഷനുകൾ ചിലപ്പോൾ സംഭാഷണങ്ങൾ കേൾക്കാറുണ്ടെന്ന് പലരും പരാതികൾ പറയാറുണ്ട്. എന്നാൽ കപ്പിൾ ചലഞ്ച്, ചിരി ചലഞ്ച് തുടങ്ങിയ ട്രെൻഡുകൾ ഉണ്ടാകുമ്പോൾ ഈ പറയുന്നവർ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണത്തക്ക വിധത്തിൽ പോസറ്റ് ചെയ്യുന്നു. അത് എല്ലാവരും കാണുന്നതിനെക്കുറിച്ച് അവർക്ക് യാതൊരു ഉത്കണ്ഠയുമില്ല. (ഇത്തരം ചലഞ്ചുകൾ സംഘടിപ്പിക്കുന്നത് ആരാണ് എന്ന് എനിക്കറിയില്ല).

പരാതികൾ പറയുന്ന കാര്യത്തേക്കാൾ അപകടകരമായ ഒന്നാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഇവർ ചെയ്യുന്നത്. നിങ്ങൾക്കറിയാമോ? എല്ലാവർക്കും കാണാൻ പാകത്തിന് നിങ്ങൾ സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ അത് ലോകത്തിൽ എവിടെയിരുന്നും ആർക്കു വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും. അതിന് കമ്പൂട്ടർ ഹാക്ക് ചെയ്യാനുള്ള കഴിവൊന്നും ആവശ്യമില്ല, മറിച്ച്, കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.

നിങ്ങള്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാൾ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്സൈറ്റിൽ പ്രൊഫൈൽ നിർമിച്ച് അതിൽ അപ്‌ലോഡ് ചെയ്താലോ? ഒന്നു സങ്കൽപ്പിച്ചു നോക്കൂ. അതെ, തീർച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്സൈറ്റിൽ ട്രെൻഡിങ്ങിൽ എത്തും. ഇത്തരം പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് അറിവില്ലെങ്കിൽ ദയവു ചെയ്ത് മനസ്സിലാക്കാ‌ൻ ശ്രമിക്കുക.

നമ്മളെക്കുറിച്ചുള്ള കാര്യങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നു പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങൾ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കുക.

നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ സംരംക്ഷിക്കാൻ വേണ്ടി തന്നെയുള്ളതാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ പട്ടിക പരിശോധിക്കുകയും പരിചയമില്ലാത്ത ആളുകളെ അതിൽ നിന്നും ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ പോസ്റ്റുകൾ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക.

സമൂഹമാധ്യമങ്ങളിൽ എല്ലാവർക്കും കാണാൻ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുൻപ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം, ഇന്റർനെറ്റിൽ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News