ആള്‍മാറാട്ട വീരന്മാര്‍; അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ? മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിവരങ്ങള്‍ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റിനെ പരിഹസിച്ച് പി എ മുഹമ്മദ് റിയാസ്. കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ കെ.എസ്.യുവിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല. കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ എന്ന് റിയാസ് വിമര്‍ശിച്ചു.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമല്ലേ ഇതില്‍ പ്രധാന പ്രതി ?
‘ഇതിപ്പോള്‍ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍;
ആള്‍മാറാട്ട വീരന്മാര്‍ പിന്നീട് നയിച്ച സമരങ്ങള്‍;
ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവര്‍ത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടര്‍ന്ന കോവിഡും…..’
ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
MPമാരുടേയും MLAമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?
കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല.
കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.
വാളയാര്‍ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.
അതുകൊണ്ട് മറ്റൊന്ന് പറയട്ടേ..
കോണ്‍ഗ്രസ് നേതൃത്വമേ,
കണ്ണാടി നോക്കിയെങ്കിലും
‘Iam Sorry’
എന്ന് പറയാന്‍ ശ്രമിക്കൂ..
– പി എ മുഹമ്മദ് റിയാസ് –

“അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?”

KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
ഇത്തവണ കോൺഗ്രസിന് ഭരണം…

Posted by P A Muhammad Riyas on Wednesday, 23 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News