എല്ലാ ഗാനമേളകളും യേശുദാസ് തുടങ്ങിയിരുന്നത് ഇടയകന്യകേ എന്ന ഗാനത്തോട് കൂടിയായിരുന്നു. ആ മനോഹരഗാനം മകനുമൊത്തു പാടിയ വേദി ഏറെ ശ്രദ്ധേയമായിരുന്നു. തൊട്ടടുത്തു ഭാര്യ പ്രഭയെയും യും കൊച്ചുമകൾ അമേയയെയും കാണാം.
മകനുമൊത്തു പാട്ടുപാടിയ ശേഷം പ്രിയപ്പെട്ട ദാസേട്ടൻ പറയുന്നത് എന്റെ രണ്ടാമത്തെ മകനാണ് വിജയ്, ആദ്യത്തെ കുഞ്ഞ് സംഗീതമാണ് എന്നാണ്. ഇത് കേട്ട് കണ്ണുകൾ തുടയ്ക്കുന്ന വിജയ് യെ വീഡിയോയിൽ കാണാം.
പഠനം ഉഴപ്പിയാലും പാട്ട് കൈവെടിയരുത് എന്ന അച്ഛന്റെ ഉപദേശം അനുസരിച്ച തനിക്ക് മകനായ വിജയ് യോടും കൊച്ചുമകളായ അമേയയോടും പറയാൻ ഉള്ളത് ഇത് മാത്രമാണ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.