കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയത് തന്നെ ; വ്യാജ രേഖയില്‍ ടെസ്റ്റ് നടത്തിയതിന്റെ തെളിവ് പുറത്ത്

തിരുവനന്തപുരം: കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയാണ് കോവിഡ് പരിശോധന നടത്തിയതെന്ന് തെളിഞ്ഞു. വ്യാജ രേഖയില്‍ ടെസ്റ്റ് നടത്തിയതിന്റെ തെളിവ് കൈരളി ന്യൂസിന് ലഭിച്ചു.

പരിശോധനക്കെത്തിയപ്പോള്‍ നല്‍കിയ പേരും വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ വ്യക്തിയെ കണ്ടെത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി.

പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടന്ന കൊവിഡ് പരിശോധനയിലാണ് കെ എസ്യു പ്രസിഡന്റ് ആള്‍മാറാട്ടം നടത്തിയത്. ഇവിടെ 48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എന്നാല്‍ രണ്ടു പേരെ മാത്രമേ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ളൂ.

മൂന്നാമത്തെ ആളിന്റ പേര് അഭി എം കെ എന്നും പ്ലാമൂട് തിരുവോണം എന്ന വിലാസവുമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും ഈ വിലാസത്തില്‍ ഇങ്ങനെ ഒരു വ്യക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞു.ഇയ്യാള്‍ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പൊലീസ് അന്വേഷണത്തില്‍ അത് കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ അഡ്രസ്സ് ആണെന്ന് കണ്ടെത്തി.അങ്ങിനെയാണ് കോവിഡ് പോസിറ്റീവായത് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനാണെന്ന് മനസിലായതായത്.

കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരങ്ങള്‍ക്ക് അഭിജിത് നേതൃത്വം നല്‍കിയിരുന്നു. നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഭിജിത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടും അത് വെളിപ്പെടുത്താനോ താനുമായി ഇടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാനോ ആവശ്യപ്പെടാതെ ഇയാള്‍ ഒളിച്ചു കഴിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel